ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘം ഇന്നു ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും പേടകത്തിനകത്ത് കയറി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസങ്ങൾക്കുശേഷമാണ് മടങ്ങിവരവ്. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 4.35ന് പേടകം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് അൺഡോക്ക് ചെയ്യും. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും (സ്പ്ലാഷ് ഡൗൺ). തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ആക്സിയം 4 ദൗത്യത്തിന്റെ അൺഡോക്കിങ് നാസയും ആക്സിയം സ്പേസ് കമ്പനിയും തത്സമയം സംപ്രേഷണം ചെയ്യും.
അൺഡോക്കിംഗ് തത്സമയം
ആക്സിയം 4 ദൗത്യസംഘത്തിൻറെ അൺഡോക്കിംഗ് നാസ തത്സമയം സംപ്രേഷണം ചെയ്യും. ദൗത്യ സംഘാംഗങ്ങൾ ഹാച്ചിൽ പ്രവേശിക്കുന്നത് മുതലുള്ള നിമിഷങ്ങൾ നാസ+ലൂടെ തത്സമയം കാണാം. ഇതിന് ശേഷം അൺഡോക്കിംഗ് പ്രക്രിയ നാസ+ന് പുറമെ ആക്സിയം സ്പേസും സ്പേസ് എക്‌സും വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി ലൈവ് സ്ട്രീം ചെയ്യും. അൺഡോക്കിംഗ് നടന്ന് 30 മിനിറ്റുകൾക്ക് ശേഷം നാസ+ൻറെ കവറേജ് അവസാനിക്കും. ഇതിന് ശേഷം ഗ്രേസ് ഡ്രാഗൺ പേടകത്തിൻറെ റീഎൻട്രി മുതൽ സ്‌പ്ലാഷ്‌ഡൗൺ വരെ ആക്സിയം സ്പേസായിരിക്കും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ലൈവ് സ്‌ട്രീമിംഗ് ചെയ്യുക.
WATCH ONLINE
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t