
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തു
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. യാത്രക്കാരുടെ കൈവശം കണ്ടെത്തിയ മന്ത്രവാദവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളാണ് കണ്ടെത്തിയത്. രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾക്കും ആചാരങ്ങൾക്കും കർശന വിലക്കുള്ളതിനെ തുടർന്നാണ് നടപടി. ശുവൈഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫിസിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ലഗേജുകൾ പരിശോധിക്കുന്നതിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഇവ പിടികൂടുന്നതിലേക്ക് നയിച്ചത്. സംശയം തോന്നിയ ലഗേജുകളിലെ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ, പേപ്പറുകൾ, മറ്റു വസ്തുക്കൾ എന്നിവ കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)