
കുവൈത്ത് കെഎംസിസി മുൻ സെക്രട്ടറി നാട്ടിൽ അന്തരിച്ചു
കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എം എസ് എഫിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം വളരെ ചെറുപ്പകാലത്ത് തന്നെ പ്രവാസി ആവുകയും കുവൈത്ത് കെഎംസിസിയുടെ ജില്ലാ, മണ്ഡലം,ഏരിയ, യൂണിറ്റ് തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്ന വ്യക്തിത്വവും ആയിരുന്നുവെന്ന് കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അനു ശോ ചന സന്ദേശത്തിൽ അറിയിച്ചു.പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശ്ശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടം ആണെന്നും കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)