
കുവൈത്തിൽ ക്ലിനിക്കിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്
കുവൈത്തിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ സിറ്റി ക്ലിനിക്കിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്. സിറ്റി ക്ലിനിക്കിന്റെ ഔദ്യോഗിക സൈറ്റായ cityclinickuwait.com ലെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് ശ്രമം. ഔദ്യോഗിക വെബ്സൈറ്റിലെ ഡോക്ടർമാരുടെ പ്രൊഫൈലും സേവനങ്ങളും വ്യാജ സൈറ്റിൽ നിലനിർത്തിയിട്ടുണ്ട്.
എന്നാൽ ക്ലിനിക്കുകയുടെ പേരിൽ ചെറിയ മാറ്റം വരുത്തുകയും ഫോൺ നമ്പരും മെയിൽ ഐഡിയും പുതിയത് ചേർക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ സൈറ്റ് വഴി പണം വാങ്ങി ജോലി വാഗ്ദാനം ചെയ്യുന്നതായും ശ്രദ്ധയിൽ പെട്ടതായി സിറ്റി ക്ലിനിക് മാനേജ്മെന്റ് അറിയിച്ചു. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും ഉണർത്തി. തട്ടിപ്പിന് പിന്നിലുള്ളവർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് സിറ്റി ക്ലിനിക്.
പ്രമുഖ കമ്പനികളുടെ വ്യാജ വെബ്സൈറ്റുകളും പേജുകളും നിർമിച്ച് തട്ടിപ്പ് നടത്തുന്നത് രാജ്യത്ത് വർധിച്ചിട്ടുണ്ട്. ഇതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഏകദേശം 3,000 സൈബർ കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ മാസം 164 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)