കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 പുറപ്പെടുവിച്ച നിർദേശത്തെ തുടർന്ന് ഇത് വരെയായി മുപ്പത്തി അയ്യായിരം പേരാണ് എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ച ശേഷം അനുമതി നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനവ വിഭവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. എന്നാൽ അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് തൊഴിലുടമ അനുമതി നിഷേധിച്ച ഒരു പരാതിയും ഇത് വരെയായി ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഏതെങ്കിലും തൊഴിലാളിക്ക് തടസ്സമോ അന്യായമായ നിരസിക്കലോ നേരിടുകയാണെങ്കിൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് കീഴിലുള്ള ലേബർ റിലേഷൻസ് യൂണിറ്റിൽ അവർക്ക് പരാതി നൽകാം. തൊഴിലുടമ അംഗീകരിക്കുന്നിടത്തോളം കാലം ഒരു തൊഴിലാളിക്ക് ഒരു വർഷത്തിൽ എത്ര തവണ ഡിപ്പാർച്ചർ പെർമിറ്റിനായി അപേക്ഷിക്കാം എന്നതിന് പരിധിയില്ല. ഏറ്റവും എളുപ്പമുള്ള കമ്പനികളുടെ ലേബർ പോർട്ടൽ അല്ലെങ്കിൽ സഹേൽ – വ്യക്തികൾ സർക്കാർ ആപ്പ് വഴി തൊഴിലാളികൾക്ക് ഓൺലൈനായി എളുപ്പത്തിൽ അപേക്ഷിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx