പക്ഷാഘാതത്തെ തുടർന്ന് കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) ആണ് മരിച്ചത്. കെഒസിയിൽ എൻജിനീയർ ആയിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി കാളികാവ് സ്വദേശി മുഹമ്മദ് അൻവറിന്റെ മകനാണ്. മാതാവ്: പി.പി. റസീന. ഭാര്യ: ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം. സഹോദരങ്ങൾ: ഹന, ഹനുന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx