പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ഇടത്തട്ടിൽ(32) ആണ് മരണമടഞ്ഞത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലായിരുന്നു. മൃതദേഹം നാളെ വൈകീട്ട് കുവൈത്തിലെ സബ്ഹാൻ ഖബറിസ്ഥാനിൽ മറവ് ചെയ്യും. കുവൈത്ത് കേരള ഇസ്‌ലാഹി സെൻററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായ ഇദ്ദേഹം കെ. ഒ. സി യിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം.പിതാവ്: മുഹമ്മദ് അൻവർ, മാതാവ് : റസീന പി.പി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *