Posted By Editor Editor Posted On

അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതേ.. മുന്നറിയിപ്പുമായി കുവൈത്ത് റിസർവ് ബാങ്ക്

സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണ് നിർദേശം.പ്രാദേശിക ബാങ്കുകളുടെയും കുവൈത്ത് ബാങ്കിങ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന തലക്കെട്ടിലാണ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യാജ എയർലൈൻ, ഇവന്റ് ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും പണവുമാണ് നഷ്ടപ്പെടുന്നതെന്നും നാഷനൽ ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി.

സംശയാസ്പദവും അനധികൃതവുമായ അക്കൗണ്ടുകൾ, പേജുകൾ എന്നിവയിൽ നിന്നാണ് ഇത്തരം പരസ്യങ്ങൾ എത്തുന്നത്. കമ്പനികൾ, വെബ്സൈറ്റുകൾ, ഏജന്റുകൾ തുടങ്ങി വിമാന ടിക്കറ്റുകളുടെ റിസർവേഷൻ കൈകാര്യം ചെയ്യുന്നത് ആരു തന്നെയായാലും പണം അടയ്ക്കുന്നതിന് മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ബാങ്ക് ഉപയോക്താക്കൾക്കിടയിൽ ബാങ്കിങ്, സാമ്പത്തിക സാക്ഷരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ക്യാംപെയ്ൻ മേഖലയിൽ തന്നെ ഏറ്റവും വലുതാണ്. സാമ്പത്തിക തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം, ഉയർന്ന അപകടസാധ്യതാ നിക്ഷേപങ്ങൾ ഉയർത്തുന്ന ഭീഷണികൾ, ബാങ്കിങ് സേവനങ്ങളുടെ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള മികച്ച വഴികൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ബോധവൽക്കരണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *