കുവൈറ്റിലെ അൽ ഖുദ്ദൂസ് ഏരിയയിലെ കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയങ്ങളിൽ ബാച്ചിലർമാരെ താമസിപ്പിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചതിനെ തുടർന്നാണിത്. ചട്ടലംഘനം സംബന്ധിച്ച താക്കീത് നൽകിയതിനെ തുടർന്ന് ചില കെട്ടിട ഉടമകൾ ബാച്ചിലർമാരെ ഒഴിപ്പിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിർദേശം പാലിക്കാത്ത കെട്ടിടങ്ങളിലെ വൈദ്യുതിയാണ് അധികൃതർ വിച്ഛേദിച്ചത്. താമസ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് ബാച്ചിലർമാരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾ നൽകിയ പരാതിയെ തുടർന്ന് കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. ലംഘനങ്ങൾ പരിഹരിക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയും പിഴത്തുക അടയ്ക്കുകയും ചെയ്താൽ മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. ലംഘനം ആവർത്തിച്ചാൽ കടുത്ത നിയമനടപടികളിലേക്ക് കടക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
