Posted By Editor Editor Posted On

എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്; പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കുവൈത്ത്

കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 30,000 പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​ത് പ്ര​വാ​സി അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രു​ന്നു.

പു​തി​യ സം​വി​ധാ​ന​ത്തി​ൽ വി​വ​ര​ങ്ങ​ൾ ഏ​കീ​ക​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും ഓ​ൺ​ലൈ​ൻ എ​ക്‌​സി​റ്റ് പെ​ർ​മി​റ്റു​ക​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച വി​വി​ധ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സു​ക​ളി​ൽ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹ​വും തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ദി​ൽ അ​ൽ​ത​ബ്ത​ബാ​ഇ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു.

ഇ​ത് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് വ​കു​പ്പും സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി, സം​യോ​ജി​ത സം​വി​ധാ​ന​ത്തി​ൽ കു​വൈ​ത്തി ഇ​ത​ര അ​ധ്യാ​പ​ക​രു​ടെ രേ​ഖ​ക​ൾ വേ​ഗ​ത്തി​ൽ അ​പ്ഡേ​റ്റ് ചെ​യ്യു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ, പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രോ​ണി​ക് പ്രോ​സ​സി​ങ് വ​ഴി അ​വ​രു​ടെ എ​ക്‌​സി​റ്റ് പെ​ർ​മി​റ്റു​ക​ൾ ല​ഭി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *