കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ. വരണ്ടതും ചൂടുള്ളതുമായ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വീശി. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞത് വാഹന യാത്രക്കാർക്ക് പ്രയാസം തീർത്തു. വരും ദിവസങ്ങളിലും പകൽ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് തുടരും. എന്നാൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അൽപം ചൂട് കുറയുമെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം രാജ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത് പകൽ സമയത്ത് വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം സൃഷ്ടിക്കുന്നതായും ധരാർ അൽ അലി സൂചിപ്പിച്ചു. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന കാറ്റ് പൊടിക്കാറ്റിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 42 കിലോമീറ്റർ വരെയാകും. തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തമാകും. രാത്രിയിലെ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയി തുടരും. തിരമാലകൾ രണ്ട് മുതൽ ആറ് അടി വരെ ഉയരും. ഇന്നും ഉർന്ന താപനില തുടരും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾക്ക് സാധ്യതയുണ്ട്. താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കണക്കാക്കുന്നു. ഇന്ന് രാത്രി കാറ്റിന്റെ വേഗത മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെയാകും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx