കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അവരുടെ, രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽ നിന്നാണ് ഔദ്യോഗിക എക്സിറ്റ് പെർമിറ്റ് നേടേണ്ടത്.
ഇതിനായി തൊഴിലാളി സഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയും തൊഴിലുടമ സാഹൽ ആപ്പ് വഴി ഇത് അംഗീകരിക്കുകയും ചെയ്യണം.
അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷ സമർപ്പിക്കാം.
ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
നേരത്തെ ഗവൺമെൻറ് മേഖലയിൽ മാത്രമുണ്ടായിരുന്നു നിയന്ത്രണം സ്വകാര്യ മേഖലയിലും കൊണ്ടുവരികയാണ്.
നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പ്രവാസികളുടെ സഞ്ചാരം നിരീക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx