Posted By Editor Editor Posted On

കുവൈത്ത് എയർവേയ്‌സിൽ യാത്രക്കാർക്ക് കിടിലൻ ഭക്ഷണ മെനു

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്‌സ് വേനൽക്കാല യാത്രാ സീസണിനോട് അനുബന്ധിച്ച് പുതിയ ഇൻ-ഫ്ലൈറ്റ് മെനുകൾ പുറത്തിറക്കി. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ,പ്രാദേശിക അന്തർദേശീയ ഭക്ഷണ വിഭവങ്ങളും , മധുരപലഹാരങ്ങളും , ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്.വിവിധയിനം മധുരപലഹാരങ്ങളുടെയും വൈവിദ്ധ്യമാർന്ന പഴങ്ങളുടെയും രുചി വൈവിധ്യങ്ങൾ മെനുവിൽ ഉൾപ്പെടുത്തുവാനും കമ്പനി പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.യാത്രക്കാർക്ക് വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ രുചി പകരാൻ അവസരം നൽകുന്നതാണ് പുതിയ മെനു എന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഫഖാൻ അറിയിച്ചു. എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും മെനുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനു പുറമെ യാത്രക്കാരുടെ ആവശ്യപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *