ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; അപകടം ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ
യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം ഇന്നു 2നു വെളിയന്നൂർ വന്ദേമാതരം ജംക്‌ഷനു സമീപത്തെ വീട്ടുവളപ്പിൽ. ഞായറാഴ്ച രാത്രി ഉഴവൂർ ടൗണിലായിരുന്നു അപകടം. ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരിച്ചെത്തിയ അരുൺ ഉഴവൂർ ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കീർത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
		
		
		
		
		
Comments (0)