Posted By Editor Editor Posted On

കുവൈത്തിൽ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. X, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയകുഴപ്പത്തിലാക്കുന്നതുമായ തരത്തിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കിടയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും ഉത്കണ്ഠ ഉണർത്തുന്നതിനും കാരണമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന്, ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തി തുടർച്ചയായ നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു. കോപ്പിയടിച്ചു പരീക്ഷ എഴുതുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പുതിയ നിയമ നിർമ്മാണം നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *