
കുവൈറ്റിൽ വാഹന ഗ്ലാസുകളിൽ നിയമവിരുദ്ധ ടിന്റിങ് വേണ്ട; തടവോ പിഴയോ ലഭിക്കാം
കുവൈറ്റിൽ വേനൽക്കാലമായതോടെ താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാഹന ഗ്ലാസുകളിൽ നിയമവിരുദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃത്യമായ നിയമവശങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും.
2020ലെ 864ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരം, വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെ എല്ലാ ഗ്ലാസുകളിലും ടിന്റിങ് അനുവദിക്കുന്ന നിയമം നിലവിലുണ്ട്. എന്നാൽ ജനാലകൾ 70 ശതമാനം വരെ മാത്രമേ ടിന്റ് ചെയ്യാവൂ. കുറഞ്ഞത് 30 ശതമാനം സുതാര്യത നിലനിർത്തണം. മുൻവശത്തെ ഗ്ലാസ് ടിൻ ചെയ്യുന്നതിന് കർശന നിരോധനമുണ്ട്. സുരക്ഷിതമായ യാത്രക്ക് ഡ്രൈവർമാർക്ക് തടസ്സമില്ലാത്ത ദൃശ്യപരത ഉറപ്പാക്കുന്നതിനാണ് ഇത്. നിയമവിരുദ്ധമായി ടിന്റിങ് നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)