Posted By Editor Editor Posted On

കുവൈത്തിൽ താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത

കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം നീണ്ടുനിൽക്കും.ഈ കാലയളവിൽ താപനില ഉയരുമെന്നും പൊടി നിറഞ്ഞ കാറ്റ് വീശാൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു. പ്ലീയാഡസ് കിഴക്ക് ഉദിക്കുകയും ഈ മാസം 19 വരെ നക്ഷത്രം ആകാശത്തിൽ അതിൻറെ സഞ്ചാരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇത് ദീർഘകാലം ദൃശ്യമാകും. വേനൽക്കാലത്തിൻറെ ആദ്യ സീസണായാണ് ഇത് കണക്കാക്കപ്പെടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *