
അവധിക്കാലത്തും സേവനം ഉറപ്പാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം; ക്രമീകരണങ്ങൾ ഇങ്ങനെ
ബലിപെരുന്നാൾ അവധിക്കാലത്തും രാജ്യത്ത് സേവനം ഉറപ്പാക്കി ആരോഗ്യമന്ത്രാലയം. ഇതിനായി 47 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇതിൽ ആറ് ഗവർണറേറ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 22 കേന്ദ്രങ്ങളും ഉൾപ്പെടുന്നു. കുവൈത്ത് സിറ്റിയിൽ ആറ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന നാലു കേന്ദ്രങ്ങൾ ഇതിലുണ്ട്. ഫർവാനിയ ഗവർണറേറ്റിൽ ഒമ്പത് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. മുബാറക് അൽ കബീർ ഗവർണറേറ്റിൽ അഞ്ച് കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ജഹ്റ ഗവർണറേറ്റിൽ ഏഴ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. അഞ്ചെണ്ണം 24 മണിക്കൂറും പ്രവർത്തിക്കും. സതേൺ സുലൈബിയ കേന്ദ്രം രാവിലെ ഏഴു മുതൽ അർധരാത്രി 12 വരെയും കബ്ദ് കേന്ദ്രം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും പ്രവർത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)