ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന വാഷ് ബേസിനുകൾ, ബാത്ത് ടബുകൾ, ടോയ്ലറ്റ് സീറ്റുകൾ, ഫ്ലഷ് ടാങ്കുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് 33.8% മുതൽ 83.4% വരെ ആന്റി-ഡമ്പിംഗ് ചുങ്കം ഏർപ്പെടുത്തി. കുവൈത്ത് ജനറൽ കസ്റ്റംസ് ഡയറക്ടറേറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.2025 ജൂലൈ 8 മുതലാണ് പുതിയ നികുതി പ്രാബല്യത്തിൽ വരിക. പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാ നത്തിലാണ് നടപടി. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാനിറ്റ റി ഉത്പന്നങ്ങൾ കുവൈത്ത് വിപണിയിൽ ചുരുങ്ങിയ വിലയിൽ ലഭ്യമായിരുന്നു. പുതിയ നികുതി പ്രാബല്യത്തിൽ വരുന്നതോടെ ഇവയുടെ വിലയിൽ ഇരട്ടിയോളം വർദ്ധനവ് ഉണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx