
കുവൈറ്റിൽ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് ചില വിഭാഗങ്ങൾക്കുള്ള ഇളവ് റദ്ദാക്കി
കുവൈത്തിൽ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതിയ വിസയിൽ കൊണ്ടുവന്ന തൊഴിലാളികളുടെ വിസ മാറ്റുന്നതിനും ചില പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിച്ച ഫീസ് ഇളവ് റദ്ദാക്കി. ഇത് സംബന്ധിച്ച് 2024 ലെ മന്ത്രിതല ഉത്തരവിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികൾ,സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ, സ്വകാര്യ സ്കൂളുകൾ, വിദേശ നിക്ഷേപക സ്ഥാപനങ്ങൾ , സ്പോർട്സ് ക്ലബ്ബുകൾ, ഫെഡറേഷനുകൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, സഹകരണ സംഘങ്ങൾ, തൊഴിലാളി യൂണിയനുകൾ, ചാരിറ്റി സൊസൈറ്റികൾ , കാർഷിക, മൃഗ,ഫാമുകൾ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കുന്നതിനും ഇവയിലെ തൊഴിലാളികളെ ഇതെ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും 150 ദിനാർ അധിക ഫീസ് നൽകണം. ഇത് നടപ്പിലാക്കുന്നത് മൂലം ഉണ്ടാകുന്ന ഫലങ്ങൾ സംബന്ധിച്ച് തീരുമാനം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു വർഷത്തിനകം പഠന റിപ്പോർട്ട് തയ്യാറാക്കുവാനും ഉചിതമായ ശുപാർശകൾ ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുവാനും മാനവ ശേഷി സമിതി ഡയറക്ടർ ബോർഡിനെ മന്ത്രി ചുമതലപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)