ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ഗൾഫ് സഹകരണ കൗൺസിൽ (GCC) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈക്കാര്യം അറിയിച്ചത്. കൂടാതെ, ഇറാഖ് – കുവൈത്ത് അതിർത്തി തർക്കം വീണ്ടും ചർച്ചയായി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കാനും അന്താരാഷ്ട്ര ഉടമ്പടികളെ മാനിക്കാനും കൗൺസിൽ ഇറാഖിനോട് ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിൽ ഏറെയും ഇറാഖിനെക്കുറിച്ചായിരുന്നു. തടവുകാർ, കാണാതായവർ, പിടിച്ചെടുത്ത കുവൈത്തി സ്വത്തുക്കൾ തുടങ്ങിയ വിഷയങ്ങളിൽ ബാഗ്ദാദിൽ നിന്ന് വ്യക്തമായ പുരോഗതി കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും നിലവിലെ ജിസിസി മന്ത്രിതല കൗൺസിൽ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യ ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ