ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ് അറിയിച്ചു. ഫസ്റ്റ് അവന്യൂവിന്റെ ആദ്യ ഡോമിൽ അഞ്ച് എടിഎമ്മുകളും, ചീസ്കേക്ക് ഫാക്ടറിക്ക് എതിർവശത്തായി അഞ്ച് എടിഎമ്മുകളും സ്ഥാപിച്ചിട്ടുണ്ട്. ജൂൺ 5 വരെ അവന്യൂസിലെത്തുന്ന സന്ദർശകർക്ക് ഈദിയ മെഷീനുകൾ ഉപയോഗപ്പെടുത്താം.
സെൻട്രൽ ബാങ്കുമായി സഹകരിച്ച് നൽകുന്ന ഈ സേവനത്തിന് കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ടെന്ന് അവന്യൂസ് മാനേജ്മെന്റ് വിശദീകരിച്ചു. ഈദിന്റെ സന്തോഷം പങ്കുവെക്കുന്നതിനും ഈദിയ്യ നോട്ടുകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഈ സേവനം സന്ദർശകർക്ക് നേരിട്ട് ലഭ്യമാക്കാൻ അവന്യൂസ് മാനേജ്മെന്റ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് മുതിർന്നവർ കുട്ടികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈദ് സമ്മാനമായി കുവൈത്ത് ദിനാർ നൽകുന്നത് പതിവാണ്. അതിനായി സാധാരണ എടിഎം മെഷീനുകളിൽ ലഭിക്കാത്ത 5 ദിനാറും ഒരു ദിനാറും ഇവിടെ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx