
നിയമലംഘകർക്ക് എട്ടിന്റെ പണി, പരിശോധന തുടരും; കുവൈത്തിൽ കഴിഞ്ഞ മാസം നാടുകടത്തിയത് 2,700 പ്രവാസികളെ
വിവിധ നിയമലംഘനങ്ങൾക്ക് കഴിഞ്ഞ മാസം കുവൈത്തിൽനിന്ന് നാടുകടത്തിയത് 2,700 പ്രവാസികളെ.റെസിഡൻസി നിയമം ലംഘിക്കുന്നവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്കുവേണ്ടി ജോലി ചെയ്യുന്നവർ, നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവർ എന്നിവരെ പിടികൂടുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ തുടരുകയാണ്. മേയ് 11 മുതൽ 18 വരെ റെസിഡൻസി നിയമം ലംഘിച്ച 1,084 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.തൊഴിൽ- താമസ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. ജീവനക്കാരുടെ തൊഴിൽ- താമസ നിയമലംഘനങ്ങൾ തൊഴിലുടമകളുടെ വീഴ്ചയായും കണക്കാക്കും.താമസ നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടുന്നതിനായി മന്ത്രാലയത്തിലെ വിവിധ മേഖലകൾ സുരക്ഷ കാമ്പെയ്നുകൾ തുടരുമെന്നും വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷ പരിശോധനകൾ നടക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)