Posted By Editor Editor Posted On

സ​ഹ​ൽ ആ​പ് വ​ഴി 18 ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ; അറിഞ്ഞില്ലേ ഈ മാറ്റം

ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ-​സ​ർ​വി​സ​സ് പ്ലാ​റ്റ്‌​ഫോ​മാ​യ സ​ഹ​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 18 ത​രം ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹ​ൽ ല​ഭി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മ്മീ​ഷ​ൻ (സി.​എ​സ്.‌​സി) അ​റി​യി​ച്ചു.ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ൽ, പേ​പ്പ​ർ ര​ഹി​ത സേ​വ​നം, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ൽ, സ​ർ​ക്കാ​ർ ഡോ​ക്യു​മെ​ന്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ആ​ക്‌​സ​സ് വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളെ​ന്ന് സി.​എ​സ്.​സി വ്യ​ക്ത​മാ​ക്കി.ആ​ർ​ട്ടി​ക്​ൾ 17 റെ​സി​ഡ​ൻ​സി കൈ​വ​ശ​മു​ള്ള​വ​ർ​ക്കു​ള്ള എ​ക്സി​റ്റ് പെ​ർ​മി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ൽ​കു​ന്ന ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം സ​ഹ​ൽ വ​ഴി അ​ഭ്യ​ർ​ഥിക്കു​ക​യും ന​ൽ​കു​ക​യും ചെ​യ്യാം. ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ ന​ൽ​കു​ന്ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​പേ​ക്ഷ​യി​ലൂ​ടെ നേ​രി​ട്ട് ല​ഭി​ക്കു​മെ​ന്നും സി.​എ​സ്.​സി വ്യ​ക്ത​മാ​ക്കി. സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ക​രി​യ​ർ പു​രോ​ഗ​തി, ജോ​ലി, സാ​മ്പ​ത്തി​ക സ്ഥി​തി, ശ​മ്പ​ള വി​ശ​ദാം​ശ​ങ്ങ​ൾ, സാ​മ്പ​ത്തി​ക ഗ്രേ​ഡ് ക്ര​മ​ങ്ങ​ൾ, സാ​മ്പ​ത്തി​ക പൊ​രു​ത്ത​ക്കേ​ടു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ആ​ക്‌​സ​സ് ചെ​യ്യാ​നും പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *