കുവൈത്തിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കാന്റ്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്.
സ്കൂൾ ഭക്ഷണക്രമം സന്തുലിതപ്പെടുത്തുക, ദോഷകരമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക, വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ വഴി ലക്ഷ്യമാക്കുന്നത്.പുതിയ നിയമ പ്രകാരം വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് പരിചയവും സാധുവായ ആരോഗ്യ ക്ഷമതാ കാർഡ് നിർബന്ധമാണ്. ഓരോ സ്റ്റാന്റെർഡുകൾക്കും അനുസൃതമായി ഭക്ഷണത്തിലെ ഘടകങ്ങളും കലോറിയും നിയന്ത്രിക്കണം.കാന്റീനുകളിൽ ഗൾഫ് രാജ്യങ്ങളിലെ ട്രാൻസ് ഫാറ്റ് നിരോധന നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്തിരിക്കണം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ
താൽക്കാലികമായ അടച്ചു പൂട്ടൽ, 500 മുതൽ 3,000 ദിനാർ വരെ പിഴ എന്നീ ശിക്ഷകൾ ചുമത്തുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx