Posted By Editor Editor Posted On

കുവൈത്തിൽ അനധികൃതമായി ചികിത്സ; മലയാളി ഡോക്ടർ ദമ്പതികൾ പിടിയിൽ

കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർമാരായ ദമ്പതികൾ രഹസ്യാ ന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ.അബ്ബാസിയയിൽ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി നടത്തി വന്നിരുന്ന ചികിത്സാ കേന്ദ്രത്തിൽ എത്തിയാണ് രഹസ്യാന്വേഷണ വിഭാഗം ഇവരെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിൽ എടുത്തത്.പത്തനംതിട്ട മരാമൺ സ്വദേശികളാണ് പിടിയിലായവർ.വർഷങ്ങളായി ഇതെ കെട്ടിടത്തിലെ ഫ്ലാറ്റിൽ താസിച്ചു കൊണ്ടായിരുന്നു ഇവർ രോഗികളെ ചികിൽസി സിച്ചിരുന്നത്.. നിലവിൽ ഇവർ സാൽമിയയിലാണ് താമസം എങ്കിലും അബ്ബാസിയയിലെ ഫ്ലാറ്റ് നിലനിർത്തി കൊണ്ട് ഇവിടെ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം രോഗികളെ ചികിൽസിക്കുകയിരുന്നു.ചികിത്സാ കേന്ദ്രത്തിൽ നിന്ന് നിരവധി ഹോമിയോ മരുന്ന് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു കുവൈത്തിൽ ഹോമിയോ മരുന്നുകൾക്കും ചികിത്സക്കും ആരോഗ്യ മന്ത്രാലയം ഇത് വരെ അംഗീകാരം നൽകിയിട്ടില്ല. ഇത് കൊണ്ട് തന്നെ ഹോമിയോ ചികിത്സ നടത്തുന്നത് ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *