
വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും; മകന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി
85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന്‍ ജസ്‍വീര്‍ സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിന് തന്‍റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവിയിലൂടെയാണ് സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്. കിടക്കയില്‍ ഇരിക്കുകയായിരുന്ന അമ്മയുടെ മുഖത്ത് മകന്‍ തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ മകള്‍ കണ്ടു. ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാകുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. പോലീസിന് നല്‍കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറയുന്നത് മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്. തുടര്‍ന്ന്, മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു.*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)