
കുവൈറ്റിൽ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ, ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടസാധ്യതകൾ തടയുന്നതിന് പൊതുജന അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനിലയിലെ ഗണ്യമായ വർദ്ധനവയിൽ ജാഗ്രത വേണം. ശരീര താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് മൂലമുണ്ടാകുന്ന ഒരു അടിയന്തര സാഹചര്യമാണ് സൂര്യാഘാതം എന്നും, ഇത് ബോധക്ഷയത്തിലേക്ക് നയിച്ചേക്കാമെന്നും മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)