
കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഉണർത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)