
കുവൈത്ത് ഗൾഫ് ബാങ്കിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി; വായ്പാ തിരിച്ചടവ് സംബന്ധിച്ച കേസുകൾ ക്രൈംബ്രാഞ്ചിന്
കുവൈത്തിൽ നിന്നു ബാങ്ക് വായ്പയെടുത്തു വൻതുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരിൽ നിന്നു പണം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.കളമശേരി, കുമരകം, ഞാറയ്ക്കൽ, മൂവാറ്റുപുഴ, കോടനാട്, പുത്തൻകുരിശ്, കാലടി, വരാപ്പുഴ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ക്രൈം ബ്രാഞ്ചിനു കൈമാറാൻ ഡിജിപിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് ഗൾഫ് ബാങ്ക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. തുടർ നിർദേശത്തിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഹർജി തീർപ്പാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)