
കുവൈത്തിൽ സ്വർണം മോഷണം പോയ കേസിൽ രണ്ടു പ്രവാസി ജീവനക്കാർ അറസ്റ്റിൽ
ജഹ്റയിലുള്ള ജ്വല്ലറിയിൽനിന്ന് രണ്ടു കിലോ സ്വർണം മോഷണം പോയ കേസിൽ രണ്ടു പ്രവാസി ജീവനക്കാർ അറസ്റ്റിൽ. ജഹ്റ പൊലീസ് സ്റ്റേഷൻ ഇൻവെസ്റ്റിഗേറ്ററുടെ നിർദേശപ്രകാരമാണ് നടപടി. 60,000 കുവൈത്ത് ദീനാറിൽ കൂടുതൽ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതികളായ പ്രവാസികളെ അറസ്റ്റുചെയ്യുകയും യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി, സംഭവത്തിൽ പരാതി നൽകിയ വ്യക്തിയെയും ചോദ്യംചെയ്യുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കമ്പനിയുടെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രവാസിയാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഏകദേശം ഒരു കിലോ സ്വർണം കാണാതായതായി കണ്ടെത്തിയ അദ്ദേഹം രണ്ടു സഹ പ്രവാസി ജീവനക്കാർക്കെതിരെ സംശയം ആരോപിക്കുകയായിരുന്നു. ഏപ്രിൽ ഒമ്പതിന് രാവിലെ ഒമ്പതിനും ഏപ്രിൽ 15ന് രാവിലെ 11നും ഇടയിൽ മോഷണം നടന്നുവെന്നായിരുന്നു പരാതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)