
കുവൈത്തിൽ 12500 ഓളം പ്രവാസികളുടെ മേൽവിലാസം നീക്കംചെയ്തു
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യാജ മേൽവിലാസത്തിൽ കഴിയുന്ന 12500 ഓളം പ്രവാസികളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു. മംഗഫ് തീപിടിത്തത്തിന് ശേഷം, ബന്ധപ്പെട്ട നിരവധി മേഖലകളിൽ സർക്കാർ നടപടിക്രമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇത്. സിവിൽ ഐഡി കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസവും കാർഡ് ഉടമ താമസിക്കുന്ന യഥാർത്ഥ വിലാസവും ഒന്നായിരിക്കണം എന്ന വ്യവസ്ഥയാണ് കർശന മാക്കിയത്. ഇതിനായി മേൽ വിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രവാസികളോട് ആവശ്യപ്പെട്ടിരുന്നു . ഇതെ തുടർന്നാണ് ഇവ പാലിക്കാത്ത സിവിൽ ഐ ഡി കാർഡ് ഉടമകളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തതും ഇവ അപ്ഡേറ്റ് ചെയ്യുന്നതിന് ഒരു മാസത്തെ സമയ പരിധി അനുവദിച്ചതും. ഒരു മാസത്തിനകം മേൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് 100 ദിനാർ പിഴയാണ് ഈടാക്കുന്നത്. ഹവല്ലി, ജിലീബ്, മഹബൂല, മംഗഫ്, ഫർവാനിയ പ്രദേശങ്ങളിൽ മേൽ വിലാസമുള്ള പ്രവാസികളുടെ മേൽ വിലാസമാണ് ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)