
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ( 77) അന്തരിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിൽ പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറിയുമാണ്.മൂന്നര പതിറ്റാണ്ട് കാലത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു 2015 ൽ ആണ് അദ്ദേഹം നാട്ടിലേക്ക് സ്ഥിരതാമസത്തിനു പോയത്..കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. 1992 മുതൽ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളിൽ കുവൈത്ത് കെഐജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതിയിരുന്നു. കുവൈത്ത് ഇസ്ലാം പ്രസന്റേഷൻ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്. 1962-1969 -ൽ ശാന്തപുരം ഇസ്ലാമിയാ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1971 മുതൽ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയിൽ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റർ ഇൻ ചാർജുമായും പ്രവർത്തിച്ചിരുന്നു.നിരവധി അറബിക്, ഇംഗ്ളീഷ് കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.ഭാര്യ: പി.ഇ റുഖിയ, മക്കൾ: പി.കെ സാജിദ്, പി.കെ യാസിർ, പി.കെ ശാകിർ, ഷഹ്നാസ്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)