കുവൈറ്റിൽ ശിശുഹത്യക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാനഹാനി ഒഴിവാക്കാൻ വേണ്ടി, പ്രസവിച്ച ഉടൻ തന്നെ സ്വന്തം നവജാത ശിശുവിനെ മനഃപൂർവം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വർഷത്തിൽ കവിയാത്ത തടവോ മുന്നൂറ്റി എഴുപത്തിയഞ്ച് ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ നൽകണം എന്നതായിരുന്നു ഈ നിയമത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇനി ഇക്കാര്യത്തിൽ യാതൊരു ശിക്ഷാ ഇളവും കുവൈത്തിൽ ഉണ്ടായിരിക്കില്ല. തന്റെ നവജാതശിശുവിനെ കൊല്ലുന്ന ഒരു മാതാവിനെ ഇനി നിയമത്തിലെ പൊതു വ്യവസ്ഥകൾ പ്രകാരം കൊലപാതകക്കുറ്റമായി കണക്കാക്കി വിചാരണ ചെയ്യും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
