
ഇക്കാര്യം ചെയ്യല്ലേ, പണി കിട്ടും; കുവൈത്തിൽ ഔദ്യോഗിക സ്റ്റിക്കർ നീക്കം ചെയ്യുന്നവർക്കെതിരെ കർശന നടപടി
ഫയർ ഫോഴ്സ് സ്ഥാപിക്കുന്ന ഔദ്യോഗിക സീൽ, സ്റ്റിക്കർ എന്നിവ നീക്കം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായും ഫയർ ഫോഴ്സ് വ്യക്തമാക്കി. ഔദ്യോഗിക മുദ്രകളിൽ കൃത്രിമം കാണിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഫയർ ഫോഴ്സ് പി.ആർ. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം വ്യക്തമാക്കി. ഇത്തരം പ്രവർത്തനം ഔദ്യോഗിക സ്ഥാപനങ്ങളുടെ അധികാരത്തെയും പ്രോട്ടോക്കോളുകളെയും ലംഘിക്കുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഔദ്യോഗിക ചിഹ്നങ്ങൾ സംരക്ഷിക്കുന്നതിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)