
പൊടിക്കാറ്റ്, മഴ; കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇത് ഈ മാസം അവസാനം വരെ തുടരുമെന്നാണ് സൂചന. താപനിലയിലെ ഉയർച്ച താഴ്ചകളും, പൊടിക്കാറ്റും, മഴയും തുടരുകയാണ്. പെട്ടെന്നുള്ളതും കഠിനവുമായ അന്തരീക്ഷ മാറ്റങ്ങൾക്ക് സാക്ഷിയാകുന്ന ‘സരായത്ത്’ സീസണിലാണ് രാജ്യം. ഈ അസ്ഥിരമായ കാലാവസ്ഥ രീതികൾ മാസാവസാനം വരെ നിലനിൽക്കുന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഉപരിതല ന്യൂനമർദ്ദമാണ് പ്രതികൂല കാലാവസ്ഥക്ക് കാരണം. ഇതിന്റെ ഭാഗമായി നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ, തെക്കൻ കാറ്റുകൾ വീശും. ചില പ്രദേശങ്ങളിൽ ഇത് ശക്തി പ്രാപിക്കുകയും മരുഭൂമികളിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റായി മാറുകയും ചെയ്യും.ഇത് തിരശ്ചീന ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാക്കും. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)