Posted By Editor Editor Posted On

കുവൈത്തിൽ പാലിന്റെ വില കൂടിയേക്കും: കാരണം ഇതാണ്

കുവൈത്തിലെ ചില ക്ഷീരകർഷക ഫാമുകളിൽ കുളമ്പുരോഗം വർദ്ധിച്ചത്തോടെ പാൽ ഉദ്പാദന ചെലവിൽ 30 മുതൽ 40 % ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി ഉല്പാദന കമ്പനികൾ അറിയിച്ചു. വിഷയത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ വാണിജ്യ വ്യവസായ മന്ത്രാലയം അടിയന്തിര ഇടപെടൽ നടത്തണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു.കുളമ്പുരോഗത്തിന്റെ പ്രത്യാഘാതങ്ങൾ കാരണം ചില കമ്പനികളുടെ പ്രവർത്തനച്ചെലവ് 30 മുതൽ 40 ശതമാനം വരെയായി വർദ്ധിച്ചതായി വാണിജ്യ മന്ത്രാലയത്തിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. രോഗം വ്യാപിച്ചതോടെ പാൽ ഉൽപാദനം 20 മുതൽ 30 ശതമാനം വരെ കുറയുകയും ചെയ്തു.ഉദ്പാദന ചിലവിലെ വർധനയും പ്രാദേശിക ഉൽപ്പന്നത്തിന്റെ കുറവും തമ്മിലുള്ള ഈ വ്യത്യാസം കാരണം വിതരണക്കാരെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.റേഷൻ വഴി വിതരണം ചെയ്യുന്ന പാലിന്റെ വിലയും ഇതിൽ ഉൾപ്പെടും. വരവ് ചെലവിലെ വ്യത്യാസം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉല്പാ ദകർ വാണിജ്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. എന്നാൽ ഈ പ്രതിസന്ധി താൽക്കാലിക മാണെന്നു വാണിജ്യ മന്ത്രി ഖലീഫ അൽ-അജീൽ ഉദ്പാദകരെ അറിയിച്ചു.എങ്കിലും വിഷയവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉദ്യോഗസ്ഥർ നിലവിൽ ചർച്ച നടത്തി വരികയുമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *