തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്.അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലയത് എന്നാണ് സൂചന. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച ആനിമോൾ ഗിൽഡ. കരാമയിൽ ഈമാസം ആദ്യമായിരുന്നു സംഭവം. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയിൽ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കൾ പറയുന്നു.ഒന്നരവർഷം മുമ്പ് യുഎഇയിൽ എത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബുദാബിയിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. ഇവർക്കിടയിലെ അഭിപ്രായവ്യത്യാസവും തർക്കവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.ആനിമോളുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികൾ പൂർത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx