
നിയമംലംഘിച്ചാൽ കർശന നടപടി; കുവൈത്തിൽ 440 പേർ പിടിയിൽ
കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘകർക്ക് എതിരെ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു.ഇതിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ വിവിധ ഗവൺണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 440 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് സുരക്ഷാ പരിശോധന നടത്തിയത് . രാജ്യത്തെ
നിയമവിരുദ്ധ തൊഴിലാളികളെ നിയന്ത്രിക്കുക, നിയമവിരുദ്ധ താമസക്കാരെ നിരീക്ഷിക്കുക, താമസ നിയമവുമായി ബന്ധപ്പെട്ട പ്രതികൂല പ്രതിഭാസങ്ങൾ തടയുക, രാജ്യത്തെ തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുക മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിശോധന എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പിടി യിലായവരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
👆👆
*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)