
വിദേശജോലി തട്ടിപ്പ് കേസ്: അറസ്റ്റിലായ കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്
വിദേശജോലി തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇത് പൂർത്തിയാക്കിയതായോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. കാർത്തികയുടെ മൊഴികൾ പരിശോധിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ചയാണ് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. തൃശൂർ സ്വദേശിനി പരാതി നല്‍കിയതിനെ തുടര്‍ന്ന് വിശ്വാസവഞ്ചനയ്‌ക്കാണ് എറണാകുളം സെൻട്രൽ പോലീസ് കാർത്തികയെ അറസ്റ്റ് ചെയ്‌തത്. യുകെയ്നിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപയാണ് തൃശൂർ സ്വദേശിനിയിൽനിന്നു കാര്‍ത്തിക തട്ടിയെടുത്തത്. ഇത്തരത്തില്‍ എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)