Posted By Editor Editor Posted On

പ്രകോപനം തുടരുന്നു; പോർ വിമാനങ്ങൾ നേർക്ക് നേർ; അതിർത്തിയിൽ കനത്ത പോരാട്ടം

പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലഹോറിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. അതിർത്തി കടന്നെത്തിയ പോർ വിമാനങ്ങൾ തകർത്തും. തുടർച്ചയായ മൂന്നാം ദിവസവും നടത്തിയ പാക് ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ പോരാട്ടം ശക്തമാവുകയാണ്. ജമ്മു പഞ്ചാബ് അതിർത്തി മേഖലയിൽ ഇന്ത്യ പാക് പോർവിമാനങ്ങളുടെ നേർക്കുനേർ പോരാട്ടം നടന്നു. രാത്രിയിലുടനീളം പാക്കിസ്ഥാൻ നടത്തിയ പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തുന്നത്. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളിൽ സ്ഫോടനം നടത്തി. പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു.
പൂഞ്ചിലും ആക്രമണ ശ്രമം തുടരുന്നു. ഇന്ത്യ പാക് സംഘർഷത്തിന്റെ വിശദാംശങ്ങൾ സൈന്യം പത്ത് മണിയോടെ വിശദീകരിക്കും. വടക്കുപടിഞ്ഞാറൻ മേഖലയിലെ 32 വിമാനത്താവളങ്ങൾ അടച്ചു. ഈ മാസം 15 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *