
വിമാനത്താവളത്തിൽ മിസൈൽ പതിച്ചു: നിരവധി സർവീസുകൾ റദ്ദാക്കി
യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ പതിക്കുകയും നാശനഷ്ടം വരുത്തിവെക്കുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവെച്ചു.
മിസൈൽ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
യെമനിൽനിന്ന് വിക്ഷേപിച്ച മിസൈൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. മധ്യ ഇസ്രായേലിൽ പതിച്ച ‘പ്രൊജക്റ്റൈൽ’ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതായും സൈന്യം പറഞ്ഞു. ടെൽ അവീവിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ആക്രമണ മുന്നറിയിപ്പിനുള്ള സൈറണുകൾ സജീവമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)