Posted By Editor Editor Posted On

ബിന്‍സിയുടെ സുഹൃത്തുക്കള്‍ക്ക് കൊലപാതക വിവരം സൂരജ് സന്ദേശങ്ങള്‍ അയച്ചു; കുവൈറ്റിൽ മലയാളി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സൂരജ്, ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരാണു മരിച്ചത്.വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു.ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നിൽ. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലാണു സംഭവം. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും അയൽവാസി മൊഴി നൽകി.പേടി കാരണമാണ് പ്രശ്നത്തിൽ ഇടപെടാതിരുന്നതെന്നും പൊലീസിനെ അറിയിക്കാതിരുന്നതെന്നും അവർ പറഞ്ഞു. സംശയത്തെ തുടർന്ന് അയൽവാസികൾ വിവരം സെക്യൂരിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫർവാനിയ പൊലീസ് ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി ഇവരുടെ അപ്പാർട്ടമെൻ്റ് വാതിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ ഡോർ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തുന്നത്.പിന്നാലെ സംശയത്തെ തുടർന്ന് അയൽവാസികൾ വിവരം സെക്യൂരിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ഇവരുടെ അപ്പാർട്ടമെൻ്റ് വാതിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ ഡോർ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തുന്നത്.ബിൻസിയുടെ മൃതദേഹമാണ് ആദ്യം ഹാളിൽ കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയത്. പിന്നാലെ സൂരജിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇരുവരും നടപടി പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയിലാണ് സംഭവം. ഇതിൻ്റെ ഭാഗമായി ദമ്പതികൾ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത ശേഷം കഴിഞ്ഞ ദിവസമാണ് കുവൈറ്റിലേക്ക് മടങ്ങിയെത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *