
കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈറ്റിലെ ഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു. അടുത്തടുത്തായി നിർത്തിയിട്ട മൂന്ന് വാഹനങ്ങളിലാണ് തീപടർന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. വേനലിൽ താപനില വർധിക്കുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. കനത്ത ചൂടിൽ നിർത്തിയിട്ട കാറുകളും ഓടിക്കൊണ്ടിരിക്കുന്നവയും അപകടത്തിൽപെടുന്ന സംഭവങ്ങൾ ഉണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് വാഹന ഉടമകൾ മുൻ കരുതൽ നടപടി സ്വീകരിക്കുകയും ജാഗ്രത പാലിക്കുകയും വേണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)