
കുവൈത്ത് റിഫൈനറിയിൽ തീപിടിത്തം: ഒരു മരണം, നാലു പേർക്ക് പരുക്ക്
കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. നാലു പേർക്ക് പരുക്കേറ്റു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്.പരുക്കേറ്റ നാലു പേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് കെഎൻപിസി പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം ഉൽപാദനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചോ എന്നതിനെക്കുറിച്ച് കെഎൻപിസി മൗനം പാലിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)