
ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ നെട്ടോട്ടമോടി കുടുംബം; ചികിത്സയിലിരിക്കെ സിനിമ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു
സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.
കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്തും സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)