ഇനി വാട്‌സ്ആപ്പ് മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; ഉടൻവരുന്നു പുതിയ ഫീച്ചര്‍
വാട്‌സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയില്‍ ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചര്‍ കാണാം. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനല്‍ മെസേജുമായി കണക്റ്റ് ചെയ്ത് കാണാന്‍ ഇതുവഴിയാകും. ഒരുപാട് ചാറ്റുകള്‍ സ്‌ക്രോള്‍ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കുക എന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. എന്നാല്‍ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളില്‍ ഒരുപക്ഷേ ഈ ഫീച്ചര്‍ വിജയമായേക്കും. വാട്സ്ആപ്പിന്‍റെ പുത്തന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ സാധാരണ യൂസര്‍മാരുടെ ഉപയോഗത്തിനായി മെറ്റ എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ ആദ്യ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ആഗോളതലത്തില്‍ അവതരിപ്പിക്കുക. ഇത് കൂടാതെ മറ്റ് പല പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയിലുമാണ് വാട്സ്ആപ്പ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
		
		
		
		
		
Comments (0)