കുവൈറ്റിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു ഇന്ത്യക്കാരനെ ആഭ്യന്തര മന്ത്രാലയം രാജ്യത്തുനിന്ന് നാടുകടത്തി. റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്കിടെ ജാബർ പാലത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയെ കണ്ടെത്തി. അവർ ഉടൻ തന്നെ സ്ഥലത്തെത്തി അയാളെ തടയുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി, രാജ്യത്തുനിന്ന് നാടുകടത്താനും ആജീവനാന്ത പ്രവേശന വിലക്കും ഏർപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7