കുവൈറ്റ് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ. ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സ്കാനിങ്ങിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ടി ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. മറ്റൊരു യാത്രക്കാരനില്‍ നിന്നും വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
		
		
		
		
		
Comments (0)