ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒർലാൻഡോ എയർപോർട്ടിൽ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30നാണ് സൗത്ത് വെസ്റ്റ് 3278 വിമാനത്തിൻറെ ടേക്ക് ഓഫ്, എയർ ട്രാഫിക് കൺട്രോളർ റദ്ദാക്കിയത്. വിമാനം പുറപ്പെടേണ്ട റൺവേക്ക് സമാന്തരമായുള്ള ടാക്സിവേയിൽ നിന്ന് വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയതോടെയാണ് യാത്ര റദ്ദാക്കിയതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ടെർമിനലിനും റൺവേക്കും ഇടയിൽ വിമാനങ്ങൾ മാറ്റുന്നതിനായി പൈലറ്റുമാർ ഉപയോഗിക്കുന്ന പാതയാണ് ടാക്സിവേ എന്ന് അറിയപ്പെടുന്നത്. സൗത്ത് വെസ്റ്റിൻറെ ബോയിങ് 737-800 വിമാനം ടാക്സിവേയിൽ സുരക്ഷിതമായി നിർത്തിയിടുകയും തുടർന്ന് ഗേറ്റിലേക്ക് വിമാനം മടങ്ങുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx